¡Sorpréndeme!

Lok Sabha | മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിൽ ലോക്സഭ പാസാക്കി

2019-01-09 30 Dailymotion

നരേന്ദ്രമോദി സർക്കാരിന്റെ മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തുക എന്ന ഭരണഘടനാ ഭേദഗതി ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ലോക്സഭ പാസാക്കി. രാത്രി 10 മണിയോടെ നടന്ന വോട്ടെടുപ്പിൽ മൂന്ന് പേർ ബില്ലിനെ എതിർത്തപ്പോൾ 323 അംഗങ്ങളാണ് പിന്തുണച്ചത്. സിപിഎമ്മും കോൺഗ്രസ്സും അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് ബിൽ ലോക്സഭയിൽ പാസായത്. സപ്ലിമെൻററി ലിസ്റ്റിൽ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സാമൂഹ്യ ക്ഷേമ നീതി മന്ത്രി തൻവർചന്ദ് ഗെലോട്ട് ബിൽ അവതരിപ്പിച്ചത്. ലോക്സഭയിൽ പാസായ ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.